Funny Malaalam Comedy Whatsapp Message

നാളെ സുഹൃത്തിെൻറ കല്യാണത്തിന് ധരിക്കാനാണ് പുതിയൊരു പാൻറ് വാങ്ങിയത്. വീട്ടിൽ വന്ന് ഇട്ടു നോക്കുമ്പോൾ അൽപം വലിപ്പക്കൂടുതൽ. 8cm നീളം കുറക്കണം. വീട്ടിൽ തയ്യൽ മെഷീനുണ്ട്. ഒന്നു സഹായിക്കാൻ ഭാര്യയെ സമീപിച്ചു.  'എനിക്ക് അടുക്കള പണി തന്നെ ഒറ്റക്ക് തീരില്ല...'  എടുത്തടിച്ച മറുപടി തീരും മുമ്പേ ഞാൻ സ്ഥലം വിട്ടു. മകളോട് പറഞ്ഞു നോക്കി.  ''ഒരുപാട് പഠിക്കാനുണ്ടുപ്പാ..''  സംഗതി ന്യായമാണ്.  ഞാൻ ബുദ്ധിമുട്ടിക്കാൻ നിന്നില്ല. വേഗംഉമ്മയുടെ അടുത്തു വന്നു.  സീരിയലിൽ കണ്ണു നട്ടിരിക്കുന്ന ഉമ്മ കേട്ട ഭാവം നടിച്ചില്ല. 'ഗതി കെട്ടാൽ പശു പുല്ലും തിന്നും' എന്നാണല്ലോ.  അവസാനം ഞാൻ തന്നെ 'കാര്യം സാധിച്ചു'.  ഇത് ആദ്യമേ ഞാൻ തന്നെ ചെയ്താൽ മതിയായിരുന്നല്ലോ എന്നു മനസിൽ തോന്നി. സീരിയൽ കഴിഞ്ഞപ്പോ ഉമ്മാക്കൊരു സങ്കടം.  'മോനൊരു കാര്യം പറഞ്ഞിട്ട്...'  അലമാരയിൽ മടക്കി വെച്ച പാെൻറടുത്ത് ഉമ്മ 8cm കട്ട് ചെയ്തു. മടക്കി ഭ(ദമായി വെച്ചു. അടുക്കളപ്പണി കഴിഞ്ഞ് വന്ന ഭാര്യക്കും '(പിയതമ'നോട് പിരിശം തോന്നി.  അവളും 8cm 'സ്നേഹം' (പകടിപ്പിച്ചു. പഠനം കഴിഞ്ഞ് വന്ന പുന്നാര മോൾക്കും ഉപ്പാക്ക് കാര്യം സാധിച്ചു കൊടുക്കാത്തതിെൻറ 'ശങ്ക'.  ഉമ്മ അലമാരയിൽ വെച്ച പാെൻറടുത്ത് അവളും 8cm കട്ട് ചെയ്ത് ചാരിതാർഥ്യത്തോടെ അലമാരയിൽ വെച്ച് ഉറങ്ങാൻ കിടന്നു. രാവിലെ (പാതലൊക്കെ കഴിഞ്ഞ് കുളിച്ച് (ഡസ്സ് മാറാൻ പാെൻറടുത്തിട്ട ഞാൻ 'ഇടിവെട്ടേറ്റവൻ ഓലപ്പാമ്പ് വിഴുങ്ങിയതു' പോലെയായി. അലമാരയിൽ വെച്ച പാൻറ് തനിയെ ബർമൂഡ ആയിരിക്കുന്നു... ഗുണപാഠം:  1-ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യണം. 2-സ്വയം ചെയ്യാൻ പറ്റുന്ന കാര്യം മറ്റുള്ളവരോട് സഹായം ചോതിക്കരുത്.