റോങ് നമ്പർ
അപരിചിതമായ് വന്ന ഒരു ഫോണ് കോളിലൂടെ ആണ് അവൾ അവനെ പരിചയപ്പെട്ടത്..പരിചയം ഇല്ലാത്ത നമ്പറിൽ നിന്നുള്ള വിളി പതിവ് പോലെ റോങ് നമ്പർ എന്ന് പറഞ്ഞു കാൾ വെച്ചെങ്കിലും വീണ്ടും കാളുകൾ വന്നു കൊണ്ടിരുന്നു ആദ്യം കുറെ ചീത്ത പറഞ്ഞു എങ്കിലും എല്ലാം കേട്ടിട്ടും വിനീതമായ് ഒന്നും മിണ്ടാതെ നമ്പർ മാറി പോയ് അവന്റെ അമ്മ ഹോസ്പിറ്റലിൽ ആണെന്ന് അൽപം സീരിയസ് ആണ് അത്യവശൃമായ് ബ്ലഡ് വേണം അതിനായ് ധൃതിയിൽ ആരെയോ വിളിച്ചപ്പോൾ മാറി പോയതാണെന്നും സങ്കടത്തോടെ ഉള്ള അവന്റെ മറുപടി അവൾക്കും അല്പം വിഷമമായ് അത് കൊണ്ട് തന്നെ ഒരു സോറി പറഞ്ഞു പെട്ടന്ന് കാൾവെച്ചു. രണ്ടു ദിവസങ്ങൾക്കു ശേഷം വീണ്ടും അതെ നമ്പറിൽ നിന്നും കാൾ വന്നു ആദ്യം മടിച്ചെങ്കിലും അവൾ ഫോണ്‍ എടുത്തു ..ഹലോ ഞാൻ ബുദ്ധിമുട്ടിച്ചെ
ങ്കിൽ ക്ഷമിക്കണം എന്നെ ഓർക്കുന്നുണ്ടോ രണ്ടു ദിവസം മുൻപ് ഞാൻ വിളിച്ചിരുന്നു ..ഒന്ന് മൂളിയതല്ലാതെ അവൾ ഒന്നും മറുപടി പറഞ്ഞില്ല ..അവൻ തുടർന്നു എന്റെ അമ്മയ്ക്ക് സുഖമായ് നാളെ ഹോസ്പിറ്റൽ വിടും..എന്തോ ഇയാളോട് ഒന്ന് പറയണം എന്ന് തോന്നി അതാ വിളിച്ചേ ഇനി വിളിക്കില്ല കേട്ടോ മറുപടിക്ക് കാത്തു നിൽക്കാണ്ട് മറുപുറത്ത് കാൾ കട്ട് ആയ ശബ്ദം അവൾ കേട്ടു... സംസാരത്തിലെ മാന്യത അതാവണം പിറ്റേന്ന് രാവിലെ വന്ന ഗുഡ് മോർണിംഗ് മെസ്സെജിനു അവൾ മറുപടി തിരിച്ചു അയച്ചത് ..ദിവസങ്ങൾ കഴിയുംതോറും മെസ്സേജിൽ നിന്നും കാളുകളിലേക്കും സോഷ്യൽ നെറ്റ് വർക്ക്കളിലേക്കും അവരുടെ ബന്ധം വളർന്നു..അവന്റെ മാന്യമായ പെരുമാറ്റവും സംസാരവും അവളിൽ അവനിൽ ഉള്ള വിശ്വാസം വളർത്തി ഒരു ദിവസം പോലും വിളിക്കാണ്ട് ഇരിക്കാൻ ആവാത്ത അത്ര അടുത്ത് അവൾ അവനോട് ..തന്റെ ജീവിതം ഇനി അവസാനം വരെ അവന്റെ ഒപ്പം ആണെന്ന് അവൾ ഉറപ്പിച്ചു ...രാത്രിയിലും വളരെ വൈകി അവരുടെ കാളുകൾ നീണ്ടു വികാര നിർഭരമായ പലനിമിഷങ്ങൾക്കും അവളുടെ കിടക്കയും , മുറിയും സാക്ഷിയായി ..തന്റെ ചെയ്തികളിൽ ഒന്നും അവൾ തെറ്റ് കണ്ടില്ല എന്തെന്നാൽ ഇനി എന്റെ ജീവിതാവസാനം വരെ കൂടെ ജീവിക്കേണ്ടവനാണ് അവൻ അവനോടു എന്ത് ചെയ്യുന്നതിലും പറയുന്നതിലും അവൾക്കു മടി തോന്നിയില്ല ..അതുകൊണ്ട് തന്നെ ഫോട്ടോകളായ് അവൾ എന്നും അവനിലേക്ക് എത്തി കൊണ്ടിരുന്നു ..അന്ന് ആദ്യമായ് ഒന്ന് കാണണം എന്ന് പറഞ്ഞപ്പോഴും ഒരു മടിയും കൂടാതെ കൂട്ടുകാരിയുടെ കല്യാണത്തിന് പോകാൻ എന്നും പറഞ്ഞു വീട് വിട്ടിറങ്ങി ആളൊഴിഞ്ഞ റെയിൽവേ സ്റെഷനിലെ അവസാനത്തെ പ്ലാട്ഫോംമിലെ നിർത്തികിടന്ന ട്രയിനിലെ ഷട്ടർ ഇട്ട സ്ലീപ്പർ കോച്ചിൽ അവളുടെ വികാരങ്ങൾക്ക് മുകളിൽ അന്ന് ആദ്യമായ് രക്തം പൊടിച്ചപ്പോഴും എപ്പോഴോ അതൊക്കെ അവന്റെ മൊബൈൽ ക്യാമറ കണ്ണുകൾ ഒപ്പി എടുത്തതും ഒന്നും അവളിലെ വിശ്വാസം തെറ്റായ് കണ്ടില്ല കാരണം ഒരു പുരുഷനെ സ്നേഹിച്ചു അവനെ വിശ്വസിച്ചു അവനു വേണ്ടി ജീവിതം സമർപ്പിച്ചു അവന്റെ സുഖത്തിലും സന്തോഷത്തിലും അവനൊപ്പം നിന്ന് അവന്റെ തോളോട് തോൾ ചേർന്ന് ജീവിതം ജീവിച്ചു തീർക്കാൻ കൊതിച്ച സാധരണക്കാരിൽ സധാരണക്കാരി അയ ഒരു പെണ്ണ് തന്നെ ആയിരുന്നു അവളും ...അന്നത്തെ കൂടികാണലിനു ...ശേഷം പലപ്പോഴും വിളിക്കുമ്പോൾ ജോലി തിരക്ക് എന്ന് പറഞ്ഞു കാളുകൾ കട്ട് ചെയ്യുന്നതും... വിളിയുടെ എണ്ണം കുറഞ്ഞതും അവൾ അവന്റെ അവസ്ഥകൊണ്ടാണ് എന്ന് കരുതി സ്വയം ആശ്വസിച്ചു ...കുറെ ദിവസങ്ങൾക്കു ശേഷം രാത്രി അപ്രതീക്ഷിതമായ് ഫോണ്‍ ശബ്ദിക്കുന്നത് കേട്ട് അവൾ ചാടി എഴുനേറ്റു അവൻ ആകുമെന്ന പ്രതീക്ഷയിൽ അവൾ ഫോണിലേക്ക് നോക്കി ..ഇല്ല അവൻ അല്ല പരിചയമില്ലാത്ത നമ്പർ ആണ്.ഒരു പക്ഷെ ഇനി അവൻ വേറെ ഏതെങ്കിലും നമ്പറിൽ നിന്ന് വിളിക്കുന്നതാവുമോ അല്ലാണ്ട് ആരാ തന്നെ ഈ രാത്രി വിളിക്കാൻ എന്തായാലും എടുക്കുക തന്നെ ..ഹലോ അടുത്ത് കിടന്നു ഉറങ്ങുന്ന അനുജത്തി കേൾക്കാതിരിക്കാൻ അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു ...ഹലോ ഇതു അഞ്ചു അല്ലെ...? ഇതാര ഈ രാത്രിയിൽ പേരെടുത്തു ചോദിച്ചു കൊണ്ട് എതിർ വശത്ത് പരിചയമില്ലാത്ത ഒരു പുരുഷ ശബ്ദം , ഒന്ന് മടിച്ചെങ്കിലും അവൾ തുടർന്നു മം അതെ നിങ്ങൾ ആരാ എന്തിനാ ഈ രാത്രിയിൽ എന്നെ വിളിച്ചേ ? എന്നെ നിങ്ങൾക്ക് എങ്ങനെ അറിയാം.?. ഞാൻ നിന്റെ ഒരു പഴയ ക്ലാസ്സ്മേറ്റ് ആണ് പറഞ്ഞാൽ ഓർമ്മ വരുമോ എന്ന് അറിയില്ല കുറെ പാടുപെട്ടിട്ടാണ് നിന്റെ നമ്പർ കിട്ടിയത്.ഒന്ന് നിർത്തിയതിനു ശേഷം അയാൾ തുടർന്നു... അന്ന് പഠിക്കുന്ന സമയത്ത് നീ എന്ത് നല്ല കുട്ടിയായിരുന്നു പഠിപ്പിലും അച്ചടക്കത്തിലും ടീച്ചർമാർക്ക് നീ എന്നും പ്രിയപ്പെട്ടവൾ ആയിരുന്നു ഒരു ചീത്ത കൂടുകെട്ടുകളും ഇല്ലാത്തവൾ..ഇതു പറയാനാ നിങ്ങൾ എന്നെ ഇപ്പോ വിളിച്ചേ ..? അല്ല അങ്ങനെ ഉള്ള നിനക്ക് ....നിനക്ക് ഇതു എന്ത് പറ്റി എപ്പോഴാ നിനക്ക് തെറ്റ് പറ്റിയെ..നിങ്ങൾ എന്താ പറയുന്നേ എനിക്ക് ഒന്നും മനസ്സിലാവുനില്ല
..എന്ത് തെറ്റ് പറ്റിയെന്ന പറയുന്നേ ..അഞ്ചു ഇന്നു എനിക്ക് വാട്സപ്പിലെ ഒരു (ഗൂപ്പിൽ നിന്നും ആരോ ഷെയർ ചെയ്ത കുറച്ചു ഫോട്ടോസും ഒന്ന് രണ്ടു വീഡിയോയും കിട്ടി.... നഗ്നമായ ആ ഫോട്ടോയിലെയും വീഡിയോയിലെയും പെൺ രൂപത്തിന് നിന്റെ മുഖച്ഛായ ആയിരുന്നു ....അത് കേട്ടതും ഭൂമി പിളരുനത് പോലെ തോന്നി. അവൾക്കു മറുപടി പറയാതെ അവൾ ഫോണ് കട്ട് ചെയ്തു ..ഇല്ല അവൻ എന്നെ ചതിക്കില്ല അവനു അതിനു കഴിയില്ല എനിക്കറിയാം അവനെ ..പിന്നെ എന്റെ ഫോട്ടോസ് എങ്ങനെ ..? അവൾ മൊബൈൽ എടുത്തു അവന്റെ നമ്പർ ഡയൽ ചെയ്തു ..സർവ്വീസ് താൽകാലികമായ് കട്ട് ചെയ്തിരിക്കുന്നു ..അവന്റെ ഫേസ്ബുക്ക് അക്കൗണ്ടും കാണാനില്ല ..അവളുടെ കണ്ണിൽ ഇരുട്ടു കയറുന്നത്പോലെ അതെ വൈകിയാണെങ്കിലും ഞാൻ അത് മനസ്സിലാക്കിയിരിക്കുന്നു.... ഞാൻ ചതിക്കപെട്ടിരിക്കുന്നു..നാളെ ഇതു സോഷ്യൽ മീഡിയകളിളുടെ ലോകം മുഴുവൻ എത്തപെടും ..അങ്ങ് മരുഭൂമിയിൽ ഞങ്ങൾക്കായ് ജോലിചെയ്യുന്ന എന്റെ അച്ഛൻ ..എന്റെ എല്ലാ ഇഷ്ടങ്ങൾക്കും.. ഒരു സുഹൃത്തിനെ പോലെ കൂടെ ഉള്ള എന്റെ അമ്മ .എന്റെ കുഞ്ഞു അനുജത്തി അവളുടെ ഭാവി..? ..എന്താകും ഇതറിയുമ്പോൾ ഇവരുടെ ഒക്കെ അവസ്ഥ .......ഇല്ല എനിക്ക് അതൊന്നും കാണാൻ കഴിയില്ല... എല്ലാവരുടെയും മുന്നില് ഒരു ചീത്ത പെൺകുട്ടിയായി ഇനിയുള്ള കാലം ആഹ്!!!!!...ഓർക്കാനേ വയ്യ. ....എനിക്ക്.... അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു ഫാൻ ഓഫ് ചെയ്തു..... ഭിത്തിയോട് ചേർന്ന് കിടന്ന മേശ പതിയെ ശബ്ദമുണ്ടാക്കാതെ വലിച്ചു ഫാനിനു കീഴെ കൊണ്ട് വന്നു .....കട്ടിലിൽ കിടന്ന ഷാൾ എടുത്തു ഫാനിൽ കുരുക്ക് കെട്ടി കണ്ണ് നിറഞ്ഞു ഒഴുകുന്നു...... ഒന്ന് ഉറക്കെ കരയണം എന്നുണ്ട് പക്ഷെ പറ്റുന്നില്ല ..അവൾ ഒരു നിമിഷം മനസ്സിൽ പ്രാർത്ഥിച്ചു അത്മാർത്ഥമായ്.. ഒരാളെ സ്നേഹിച്ചതിന്.... വിശ്വസിച്ചതിന്..... വിലപ്പെട്ടത് ഒക്കെ പങ്കു വെച്ചതിനു ..ജീവിതം ഒടുക്കേണ്ടി വരുന്ന അവസാനത്തെ പെൺകുട്ടി ഞാന്‍ ആകട്ടെ!!! കുരുക്ക് കഴുത്തിൽ മുറുകി കുറച്ചു നേരത്തെ പിടച്ചിലിന് ശേഷം അവളുടെ ശരീരം നിശ്ചലം ആയി.... ...അപ്പോഴേക്കും വീണ്ടും അമ്മയ്ക്ക് രക്തം അത്യവശൃമായ്.... ഒരു കാൾ വഴി തെറ്റി മറ്റൊരു പെൺക്കുട്ടിയിലേക്ക് എത്തിയിരുന്നു
സഹോദരി മാരെ നിങ്ങൾ ശ്രദ്ദിക്കുക
ഇവർകെന്നും വേണ്ടത് നിങ്ങളുടെ പ്രണയം അല്ലാ
പകരം അവർ ആഗ്രഹിക്കുന്നത് നിന്റെ ശരീരമാ സഹോദരി
നീ ഒന്ന് ചിന്തിക്കൂ
നീ മരിച്ചാൽ ആർക്കാ നഷ്ട്ടം
അവനോ,അതെ അവന്റെ കുടുബകാർക്കോ
അല്ലാ പെങ്ങളെ ഇവർക്കാർക്കൂം ഒരു നഷ്ട്ടവും വരാനില്ലാ
നഷ്ട്ടം മുഴുവൻ നിനക്കും നിന്റെ കുടിലുബകാറക്കുമാ സഹോദരി
ഇതൊന്നും ആരും ഷെയർ ചെയ്യില്ലാ കാരണം ഷെയർ ചെയ്താൽ പല പെൺകുട്ടികളൂം രക്ഷ പെടും
അപ്പോൾ അവളെ ചതിക്കാൻ കാത്തിരിക്കുന്നവന്റെ ആഗ്രഹം നടക്കാതെ വരും
ഒർക്കണം സഹോദരാ നിനക്കും ഒരു പെങ്ങൾ ഉണ്ടേൽ അവൾ ഇതു പോലെരു ചതിയിൽ പെട്ടാൽ ....
ഒർക്കണം നീ നീ ചതിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടി ആരുടെയോ സഹോദരിയാണ്
അവൾക്കും ഉണ്ട് അഛൻ ,അമ്മ ,സഹോദരി
ഇതൊന്നും പറഞാൽ ഇപ്പോൾ ഉള്ള ചെറുപ്പകാർക്ക് മനസ്സിലാവില്ലാ
കാരണം അവർ """"""new generation """"" അല്ലെ
ലൈക്കിനും ,കമന്റിനും പുറകെ പോകുവല്ലെ
സ്വന്തം സഹോദരിയുടെ മാറിടം കണ്ടൽ my chunkz i watch my sister's boobs plz support mee
എന്ന സ്റ്റാറ്റസ് ഇടുന്നവരല്ലെ ഇന്നതെ ചെറുപ്പക്കർ അതും ലൈക്കിനു വേണ്ടി അല്ല സഹോദരാ എന്താ ഈ ലൈക്ക് ......
ഇനി ഒരു പെണ്ണും ...,..
റോങ് നമ്പർ അപരിചിതമായ് വന്ന ഒരു ഫോണ് കോളിലൂടെ ആണ് അവൾ അവനെ പരിചയപ്പെട്ടത്..പ
1. റെയിൽവേ ടിക്കറ്റ് നഷ്ട്ടപ്പെട്ടാൽ എന്ത് ചെയ്യണം ?
http://bestcollege.info/t-lost-train-ticket-what-to-do
2.മൊബൈൽ ഫോണ്‍ നഷ്ട്ടപ്പെട്ടാൽ എന്ത് ചെയ്യണം ?
http://bestcollege.info/t-mobile-phone-lost-police-complaint-format
3.SSLC ബുക്ക് നഷ്ട്ടപ്പെട്ടാൽ എന്ത് ചെയ്യണം ?
http://bestcollege.info/t-procedure-for-getting-duplicate-sslc-book-kerala
4.റേഷൻകാർഡ് നഷ്ട്ടപ്പെട്ടാൽ എന്ത് ചെയ്യണം ?
http://bestcollege.info/t-how-to-apply-for-duplicate-ration-card
5.തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നഷ്ട്ടപ്പെട്ടാൽ എന്ത് ചെയ്യണം ?
http://bestcollege.info/t-how-to-get-a-duplicate-voter-id-card
6.മണ്ണെണ്ണ പെർമിറ്റ് കാർഡ് നഷ്ട്ടപ്പെട്ടാൽ എന്ത് ചെയ്യണം ?
http://bestcollege.info/t-how-to-get-a-duplicate-permit-kerosene
7.തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാനാകാത്ത വിധം കേടായാൽ ഡ്യൂപ്ലിക്കേറ്റ് ലഭിക്കാൻ എന്ത് ചെയ്യണം ?
http://bestcollege.info/t-how-to-replace-damaged-voter-id-card
8.തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിലെ വിവരങ്ങൾ തിരുത്താൻ എന്ത് ചെയ്യണം ?
http://bestcollege.info/t-voter-id-card-correction
9.SSLC ബുക്കിലെ വിവരങ്ങൾ തിരുത്താൻ എന്ത് ചെയ്യണം ?
http://bestcollege.info/t-correction-of-name-in-sslc-certificate
10.മതം,ജാതി,പേര് എന്നിവ മാറ്റാൻ എന്ത് ചെയ്യണം ?
http://bestcollege.info/t-how-to-change-name-and-religion-in-india
ഒരു പക്ഷേ നിങ്ങള്‍ക്ക് ഈ വിവരങ്ങള്‍ ഉപക ാരപ്പെട്ടില്ലെങ്കിലും നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഉപകാരപ്പെട്ടേക്കാം....നന്മകള്‍ ഷെയര്‍ ചെയ്യൂ... നന്മകളുടെ വക്താവാകൂ....
By
Youth congress💐💐💐
റെയിൽവേ ടിക്കറ്റ് നഷ്ട്ടപ്പെട്ടാൽ എന്ത് ചെയ്യണം ?
ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കുന്നവർക്ക്
🔶🔷🔸🔹🔶🔷🔸🔹🔶🔷
ഫക്കെട്ട് മൂലം ബുദ്ധിമുട്ടുന്നവർക്ക് വീട്ടിൽ ചെയ്യാവുന്ന ഒരു നാടൻ ചികിത്സ:
http://goo.gl/Ly11ZU
🔶🔷🔸🔹🔶🔷🔸🔹🔶🔷
കൂർക്കം വലി മൂലം മറ്റുള്ളവർക്ക് ബുദ്ധിമുട്ടാവുന്നുണ്ടോ? കൂർക്കം വലിക്കിതാ ഒരു പരിഹാരമാർഗ്ഗം
http://goo.gl/oCHe64
🔶🔷🔸🔹🔶🔷🔸🔹🔶🔷
പ്രമേഹം നിയന്ത്രിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് ഇതാ ഇത് കഴിച്ചാൽ നിയന്ത്രണവിധേയമാകും
http://goo.gl/JojCz8
🔶🔷🔸🔹🔶🔷🔸🔹🔶🔷
മുടികൊഴിച്ചിൽ ക്രമാധീതമായി വർദ്ധിക്കുന്നവർക്ക് ഈ അറിവ് തീർച്ചയായും ഉപകാരപ്പെടും
http://goo.gl/r8tYi3
🔶🔷🔸🔹🔶🔷🔸🔹🔶🔷
മുഖക്കുരു മൂലം മുഖത്ത് ഉണ്ടാകുന്ന കുഴികളും അടയാളങ്ങളും മായ്ച് കളയാൻ ഒരു നാടൻ ചികിത്സ
http://goo.gl/OjaSa8
🔶🔷🔸🔹🔶🔷🔸🔹🔶🔷
ഒരു പക്ഷേ നിങ്ങള്‍ക്ക് ഈ വിവരങ്ങള്‍ ഉപകാരപ്പെട്ടില്ലെങ്കിലും നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഉപകാരപ്പെട്ടേക്കാം....നന്മകള്‍ ഷെയര്‍ ചെയ്യൂ... നന്മകളുടെ വക്താവാകൂ....
ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കുന്നവർക്ക്
ആട്ടിയാൽ ഉപ്പാക്കു കടം കേറും
2. റോസാപൂവും മുല്ലപ്പൂവും
അരച്ചാണു നല്ല മണമുള്ള സെന്റ്
ഉണ്ടാക്കുന്നത്.
3. നഖം കൊണ്ട് നെറ്റിയില് 101
വട്ടം ചൊറിഞ്ഞ്
മുറിവാക്കിയാല്
പടച്ചോനെക്കാണാം
4. കമ്യൂണിസ്റ്റ് പച്ചയുടെ ഇല
പോക്കറ്റിൽ ഇട്ടാൽ അന്നു
ടീച്ചർ അടിച്ചാൽ വേദനിക്കില്ല.
5. മയിൽ പീലി പുസ്തകത്തിൽ
ആകാശം കാണാതെ വച്ചാൽ അത്
പെറ്റു പെരുകും.
6. രാത്രി തിന്നാതെ ഉറങ്ങിയാൽ
ഒരു പ്രാവി ന്റ തൂക്കം ഇറച്ചി
നഷ്ടപ്പെടും .
7. കത്തി ആരുടെയെങ്കിലും
നേരെ ഓങ്ങിയാല് പിന്നെ
അതുകൊണ്ട് തറയില് കുത്തണം.
അല്ലെങ്കില് ആരെയെങ്കിലും
കുത്തും..
8. വെയിലും മഴയും ഒരുമിച്ച്
വന്നാല് കുറുക്കന്ടെ
കല്ലൃാണം,,,!
9. അരണ കടിച്ചാല് ഉടനെ മരണം
10. പല്ലിയെ കൊന്നാൽ (അതും
ഒറ്റ ചൊട്ടിനു) പള്ളിയെടുത്ത
കൂലി കിട്ടും
11. വീടിന്റെ അടുത്ത് വന്നു
കാക്ക കരഞ്ഞാല്
...വിരുന്നുകാര്‍ വരും
12. പുൽ ചാടി വീട്ടിൽ വരുന്നത്
നമുക്ക് കടം ഉള്ളതുകൊണ്ടാണു
13. രണ്ടു മൈനയെ ഒരുമിച്ചു
കണ്ടാൽ അന്നത്തെ ദിവസം
മുഴുക്കെ സന്തോഷം
14. ഓന്ത് മനുഷ്യനെ നോക്കി
ചോര കുടിക്കും
15. സ്കൂളിൽ നിന്നും വയറു വേദന
വന്നാല് ...ഒരു കല്ല് എടുത്തു
പോക്കറ്റില്ത്തിരുകിയാല്
മതി...മാറും...!
'ങ്ങളെന്ത് ബിടലാ
ബാബ്വേട്ടാ'ന്ന് ചോദിക്കണ്ട,
എന്ത് രസായിരുന്നു ഈ
ബഡായികൾ അന്നു
വിശ്വസിക്കാൻ. എല്ലാരും
ഇങ്ങനൊക്കെ തന്നാരിക്കും
അല്ലെ ....? feeling nostalgic

കസേരയിൽ ഇരുന്ന് കാൽ ആട്ടിയാൽ ഉപ്പാക്കു കടം കേറും - Nostalgic Malayalam Whatsapp Messages
വീട്ടിലെങ്ങും ബഹളമാണ്
പന്തലില്‍ കുട്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടി കളിക്കുന്നുണ്ട് പിന്നാമ്പുറത്ത് പെണ്ണുങ്ങള്‍ നാട്ടിലെ കിസ്സകള്‍ പറഞ്ഞ്
ബിരിയാണിയിലേക്കുള്ള സാധനങ്ങള്‍ തയ്യാറാക്കി കൊണ്ടിരിക്കുന്നു .
കുറച്ചപ്പുറത്ത് പന്തലില്‍ ഉപ്പയും അയല്‍വാസി സൈദാലിഹാജിയും എന്തൊക്കെയോ ചര്‍ച്ച ചെയ്യുന്നത് കാണാമായിരുന്നു .
ഞാന്‍ മണിയറയിലേക്ക് ചെന്നു അവിടെ കൂട്ടുകാര്‍ മണിയറയുടെ അവസാന മിനുക്ക് പണികള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് . ചില പെണ്ണുങ്ങള്‍ വന്ന് മണിയറ ആകെയൊന്ന് നോക്കി ചിരിച്ച് കൊണ്ട് നില്‍ക്കുന്നുണ്ട് . നാളത്തെ ദിവസമാലോചിക്കുമ്പോള്‍ സമയം പോകുന്നതൊന്നും ഞാനറിയുന്നില്ല .
ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത ഒരുപാട് നിമിഷങ്ങള്‍ പിറക്കുന്ന ദിവസമാണല്ലോ നാളെ ... ....
ഇടക്ക് നിക്കാഹുറപ്പിച്ച സഖി ലൈലയുടെ മിസ്സ്കാള്‍ വന്നതും അവളെ വിളിച്ച് അല്‍പ്പ നേരം സംസാരിച്ചിരുന്നു . അവള്‍ക്ക് പറയാന്‍ ഒരുപാടുണ്ടായിരുന്നു കാത്തിരിക്കാന്‍ ഒരു ദിവസം മാത്രമുണ്ടായിട്ടും അവളുടെ വാക്കുകളിലെ ധൃതി കണ്ടപ്പോള്‍ ഖല്‍ബ് പിടക്കുന്നത് ഞാനറിഞ്ഞു .. ളുഹര്‍ നമസ്ക്കരിച്ച് വന്ന ഉമ്മ ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോഴാണ് അവളോട് സംസാരം മതിയാക്കി എഴുന്നേറ്റത് .
കുടുംബക്കാരില്‍ പലരും ഇന്ന് തന്നെ വന്നിട്ടുണ്ട് എല്ലാവരും നല്ല സന്തോഷത്തിലാണ് .
അവരോട് സംസാരിച്ച് കൊണ്ട് നിന്നപ്പോള്‍ നേരം പോയതറിഞ്ഞില്ല സമയം അസര്‍ വാങ്ക് കൊടുത്തിരിക്കുന്നു . ഉമ്മയോട് പറഞ്ഞ് ഒരു സുലൈമാനിയുണ്ടാക്കി കുടിച്ച് മുറ്റത്തേക്ക് വലിച്ചിട്ട കസേരയിലങ്ങനെ ഇരുന്നു . മനസ്സിലപ്പോള്‍ കരീം ഭായ് പറഞ്ഞ ആ മുഹബ്ബത്ത് വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു . മൊബൈലില്‍ സേവ് ചെയ്ത് വെച്ച ലൈലയുടെ മൊഞ്ചുള്ള ഫോട്ടോ നോക്കി ചായ കുടിക്കുമ്പോള്‍ എന്തോ നാളെ പെട്ടെന്നൊന്നായിരുന്നെങ്കില്‍ എന്നൊക്കെ തോന്നി .
" ഡാ നമസ്ക്കരിച്ച് വരാമെന്ന് " പറഞ്ഞ് കൂട്ടുകാരന്‍ ജമാല്‍ വന്ന് വിളിച്ചതും " നീ പോയി വാ എനിക്കൊന്ന് കുളിക്കണം" എന്ന്‍ പറഞ്ഞ് ഞാന്‍ അകത്തേക്ക് നടന്നു ..
കുളി കഴിഞ്ഞ് വന്ന് പുറത്തേക്കിറങ്ങിയതും രാത്രി വരുന്നവര്‍ക്കുള്ള ഭക്ഷണം പാകം ചെയ്യുന്ന മണം എന്നേയും തലോടി കൊണ്ട് പറന്നകന്നു . ഭക്ഷണം വെക്കുന്നിടത്തേക്ക് ചെന്നപ്പോള്‍ വെപ്പുകാരന്‍ ഉസ്മാനിക്ക " മണവാളന്‍ ഫുള്‍ ഹാപ്പിയാണല്ലോ " എന്നൊക്കെ പറഞ്ഞ് ചിരിച്ചപ്പോള്‍ അതേ എന്ന മട്ടില്‍ ഞാനും ചിരിച്ചു . അപ്പോഴാണ് രാത്രി അവതരിപ്പിക്കാനുള്ള ഗാനമേളയുടെ ടീമില്‍ നിന്നൊരാള്‍ വന്ന് അവരുടെ സാധനങ്ങള്‍ ഇറക്കി വെക്കാന്‍ ആളെ ചോദിച്ചത് . പന്തലില്‍ നിന്നും കൂട്ടുകാരനെയും കൂട്ടി വേഗം ചെന്ന് അവരുടെ സാധനങ്ങള്‍ ഗാനമേള നടത്തുവാനുള്ള ഭാഗത്തേക്ക് വെച്ചു..
മാപ്പിളപാട്ടിന്‍റെയും , ഗസലിന്‍റെയും , സിനിമാഗാനങ്ങളുടെയും ഈണമൊഴുകുന്ന ഈ രാവ് മറക്കാന്‍ കഴിയാത്ത ഒരു മുഹൂര്‍ത്തമായി മാറും എന്നൊക്കെ ചിന്തിച്ച് നില്‍ക്കുമ്പോള്‍ മഗ്രിബ് വാങ്കും കൊടുത്തു .
പടിഞ്ഞാറിന്‍റെ മാനം ചുവപ്പില്‍ മുങ്ങി നില്‍ക്കുന്നു , ഇരുട്ടിന്‍റെ വരവറിയിച്ച് കൊണ്ട് ട്യൂബുകള്‍ മിന്നി കത്താന്‍ തുടങ്ങി അടുത്തെവിടെയോ സ്റ്റാര്‍ട്ട് ചെയ്ത് വെച്ചിട്ടുള്ള ജനറെറ്ററിന്‍റെ ശബ്ദത്തിന് ഒരു പ്രത്യേക ഭംഗി അനുഭവപ്പെട്ടു . കുടുംബക്കാര്‍ വന്ന് വിശേഷങ്ങള്‍ തിരിക്കി കൊണ്ടിക്കുന്നു . സമയം കൂടുംതോറും പന്തലും വീടും ആളുകളെ കൊണ്ട് നിറഞ്ഞു . അധികം വൈകാതെ ദൂരെയുള്ള പള്ളി മിനാരത്തില്‍ നിന്നും ഹിശാ വാങ്കും കേട്ടു . " നമസ്ക്കാരം കഴിഞ്ഞാല്‍ ആളുകള്‍ കൂടുമെന്നും ഭക്ഷണം വിളമ്പാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാനും " പറഞ്ഞ് ഉപ്പ പള്ളിയിലേക്ക് നടന്നു . " എല്ലാം ഞാന്‍ നോക്കിക്കോളാം ഉപ്പാ " എന്ന മറുപടിയും കൊടുത്ത് നേരെ കൂട്ടുകാരുടെ അടുത്തേക്ക് ചെന്ന്‍ നോക്കിയപ്പോള്‍ മണിയറയുടെ പണികളെല്ലാം പൂര്‍ത്തിയായിരിക്കുന്നു . മനസ്സില്‍ പുറത്ത് കാണിക്കാന്‍ കഴിയാത്ത സന്തോഷം അനുഭവപ്പെടുന്നുണ്ടങ്കിലും പുറത്ത് കാണിച്ചില്ല . റൂമിന് പുറത്തേക്കിറങ്ങി ഫോണെടുത്ത് ലൈലയെ വിളിച്ചപ്പോള്‍ അവള്‍ . മയിലാഞ്ചിയിട്ട് കൊണ്ടിരിക്കുകയാണ് . ഒരല്‍പ്പ സമയം കൂടി കഴിഞ്ഞിട്ട് ബാക്കിയിടാം എന്ന്‍ പറഞ്ഞതും അവള്‍ സമ്മതിച്ചു .നാളെ ഒന്നിച്ചുറങ്ങേണ്ടവര്‍ , മണിയറയിലേക്ക് നോക്കി ഞാനവളോടെന്തോ പറഞ്ഞതും അവള്‍ നാണം കൊണ്ട് ചിരിച്ചതും എന്‍റെ നെഞ്ചൊന്ന് പിടഞ്ഞു
" ഡാ നീ ഇവിടെ വന്ന് നില്‍ക്കുകയാണോ ആ പന്തലിലേക്ക് ചെല്ല് ആളുകള്‍ അന്വേഷിക്കുന്നു " എന്നാരോ വന്ന് പറഞ്ഞപ്പോള്‍ അവളോട് " നാളെ കാണാം" എന്നും പറഞ്ഞ് ഫോണ്‍ വെച്ച് ഞാന്‍ പന്തലിലേക്ക് ചെന്നു . പന്തലില്‍ ഭക്ഷണം വിളംബലും , കഴിക്കലും സംസാരങ്ങളും എല്ലാം ഭംഗിയായി നടക്കുന്നുണ്ട് .
അധികം വൈകാതെ ഗാനമേളയും അരങ്ങേറി . കല്യാണ രാവിനെ പുളകം കൊള്ളിച്ച് കൊണ്ട് ഗായകര്‍ തിമര്‍ത്ത് പാടി . പാട്ടിനനുസരിച്ച് നൃത്തം ചെയ്യുന്ന കൂട്ടുകാരോടപ്പം ഞാനും കൂടി കൊടുത്തു .
ജീവിതത്തില്‍ ഇനിയൊരിക്കലും കിട്ടാത്ത നിമിഷങ്ങള്‍ .
പരിപാടികളെല്ലാം കഴിഞ്ഞപ്പോള്‍ നേരമൊരുപാട് വൈകിയിരുന്നു .
നാളെ വരാമെന്നും പറഞ്ഞ് കൂട്ടുകാരും മടങ്ങി ...
ഉമ്മ വന്ന് കിടക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ റൂമിലേക്ക് ചെന്നു . മുല്ലപൂവിന്‍റെ മണം തങ്ങി നില്‍ക്കുന്ന മണിയറ ഞങ്ങളെയും കാത്ത് നില്‍ക്കുന്നു .. വാതിലടച്ച് ബെഡില്‍ മലര്‍ന്ന്‍ കിടന്ന് ഓരോന്നാലാചിച്ചപ്പോള്‍ അറിയാതെ ചിരിച്ചു പോയി . അലമാര തുറന്ന് അവളുടെയും , എന്‍റെയും ഡ്രെസ്സുകള്‍ അടക്കി വെക്കുമ്പോള്‍ സ്ഥലമില്ലാതായതും . മുസല്ലയും മറ്റും അലമാരയില്‍ നിന്നും എടുത്ത് പുറത്തേക്ക് വെച്ചു .
നേരം വെളുക്കാന്‍ അധികം സമയമില്ലാത്തതിനാല്‍ അല്‍പ്പമൊന്നുറങ്ങാമെന്നും ചിന്തിച്ച് ലൈറ്റണച്ച് കിടന്നതും പെട്ടെന്നുറങ്ങി ..
ക്ഷീണം കാരണം സുബഹി വാങ്ക് കൊടുത്തതറിഞ്ഞതേയില്ല എന്തോ ശരീരത്തിന് വല്ലാത്ത വേദന അനുഭപ്പെടുന്നു , നല്ലോണം ദാഹിക്കുകയും , ഉച്ചത്തില്‍ കരയാനും തോന്നുന്നുണ്ട് അപ്പോഴും മനസ്സില്‍ മുഴുവന്‍ ലൈലയായിരുന്നു അവളുടെ മുഖമോര്‍ത്തപ്പോള്‍ വേദനയല്‍പ്പം കുറഞ്ഞത് പോലെ .. വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു .. നേരം ഒരുപാട് വെളുത്തിരിക്കുന്നു
ഇടക്കാരോ നെഞ്ച് പൊട്ടി കരയുന്നത് പോലെ തോന്നിയതും കണ്ണുകള്‍ തുറന്നു പക്ഷെ തുറക്കാന്‍ കഴിയുന്നില്ല ആരൊക്കെയോ ചേര്‍ന്ന് പിടിച്ചിരിക്കുന്നു .. ദേഹത്ത് വെള്ളമൊഴിച്ചപ്പോഴാണ് വീട്ടിലെ പടിഞ്ഞാറെ മുറിയിലാണ് കിടക്കുന്നതെന്ന് മനസ്സിലായത് കുളിപ്പിച്ച് കഴിഞ്ഞ് എല്ലാവരും ചേര്‍ന്ന് ഡ്രെസ്സ് പുതപ്പിച്ചു . പനിനീരിന്‍റെ മണം ആരോ വസ്ത്രത്തില്‍ തേച്ചിട്ടുണ്ട് ..
പുറത്തേക്കിറങ്ങുമ്പോള്‍ ഉമ്മയോടും , വീട്ടുകാരോടും യാത്ര പറയണമെന്നുണ്ടായിരുന്നു കഴിയുന്നില്ല ..
മുറ്റത്തേക്കിറക്കി പായ വിരിച്ച മയ്യത്ത് കട്ടിലില്‍ കിടത്തി ഉയര്‍ത്തിയതും ദിഖ്റിന്‍റെ ധ്വനികള്‍ മുഴങ്ങി
അപ്പോഴാണ് യഥാര്‍ത്ഥ മണിയറയിലേക്കുള്ള യാത്രയാണന്നറിഞ്ഞത് . വിശാലമായ പന്തല്‍ നിറയെ ആളുകള്‍ . കൂട്ടുകാര്‍ എല്ലാവരും കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ കൂടെ വരുന്നു . ഉമ്മയെ നോക്കി കാണാന്‍ കഴിഞ്ഞില്ല .
ഉപ്പ തേങ്ങി കരഞ്ഞ് കൊണ്ട് കൂടെ തന്നെയുണ്ട് വീടിനകത്ത് നിന്നും ഉമ്മ എന്നെ വിളിച്ച് ഉച്ചത്തില്‍ കരയുന്നത് കേള്‍ക്കാമായിരുന്നു ..
മനസ്സിലപ്പോള്‍ തെളിഞ്ഞ് വന്നത് ലൈലയുടെ മുഖമല്ലായിരുന്നു, കരയുന്ന ഉമ്മയുടേയും , ഉപ്പയുടേയും മുഖമല്ലായിരുന്നു കേട്ട വാങ്കുകളും , മറന്ന നമസ്ക്കാരങ്ങളും മാറ്റി വെച്ച മുസല്ലയുടെ ചിത്രങ്ങളും മാത്രമായിരുന്നു ..
ഖബറസ്ഥാനിലെ ഫസ്റ്റ് നൈറ്റിലേക്ക് ഒരുക്കങ്ങളില്ലാതെ ചെന്നത് കൊണ്ടാവണം ഞാനെന്ന മണവാളനെ സ്വീകരിക്കാന്‍ ആരും പള്ളികാട്ടില്‍ കാത്ത് നില്‍ക്കാഞ്ഞത് .. മീസാന്‍ കല്ലുകളെ നോക്കി കരയുന്നത് ശ്രദ്ധിക്കാതെ ഖബറിലേക്ക് വെച്ച് എല്ലാവരും പോകാനൊരുങ്ങുന്നു .. ഇനിയീ മണിയറയില്‍ ഞാനും എന്‍റെ നന്മ തിന്മകളും മാത്രം. ഇടുങ്ങിയ ഈ ഇരുട്ടുള്ള മുറിയില്‍ വരാനിരിക്കുന്ന നിമിഷങ്ങളെ വിറയലോടെ ഞാന്‍ കാത്ത് കിടന്നു ദുനിയാവ് സമ്മാനിച്ചതെന്തൊക്കെയാണന്നറിയാന്‍ ..
_________________________
മുല്ലപ്പൂവും , തോരണങ്ങളും തൂക്കാത്ത ഇരുട്ട് നിറഞ്ഞ ഖബറെന്ന മണ്ണറയിലേക്ക് എപ്പോഴാണ് മടങ്ങേണ്ടതെന്നറിയാത്തവരാണ് നമ്മള്‍ .
അത് മനസ്സിലാക്കി ജീവിതത്തില്‍ സന്തോഷങ്ങളും , ദുഖങ്ങളും എന്ത് തന്നെ അനുഭവിക്കുമ്പോഴും നമസ്ക്കാരം മറന്ന് പോവാതെ സമയത്ത് തന്നെ നിര്‍വ്വഹിക്കാനും അതിന് ശ്രമിക്കാനും നമുക്ക് തോന്നട്ടെ - ആമീന്
Religious Malayalam Whatsapp Message - മണിയറയിലെ ഫസ്റ്റ് നൈറ്റ്
.
ഒരു വണ്ടി ഹെഡ് ലൈറ്റ് കത്തിച്ചു പിടിച്ചു ഹോണ്‍ മുഴക്കി വരുന്നുണ്ടേല്‍,
അതിനര്‍ഥം എമര്‍ജെന്‍സി ആണെന്നാണ്: മാറിക്കൊടുക്കുക.
.
ഒരു ചെറിയ വണ്ടി ഹെഡ് ലൈറ്റ് മിന്നിച്ചു റോങ്ങ് സൈഡില്‍ കേറി വന്നാല്‍
'മാറി തരൂ ചേട്ടാ, ഞാന്‍ പൊയ്ക്കോട്ടേ' എന്നാണര്‍ത്ഥം.
സൗകര്യം പോലെ മാറിക്കൊടുക്കുകയോ,
തിരിച്ചു ലൈറ്റ് മിന്നിച്ചു 'സൗകര്യമില്ലെടാ പന്നീ' എന്ന് സിഗ്നല്‍ കൊടുക്കുകയോ ചെയ്യാം.
.
ഒരു വലിയ വണ്ടി, പ്രത്യേകിച്ചു - KSRTC, മലബാര്‍ റൂട്ട് ബസ് ഒക്കെ ലൈറ്റ് മിന്നിച്ച് റോങ്ങ് സൈഡില്‍ കേറി വന്നാല്‍ 'ഇടി കൊണ്ട് ചാവണ്ടേല്‍ റോഡീന്നു മാറി നില്‍ക്കെടാ തെണ്ടീ എന്നാണര്‍ത്ഥം, ജീവന്‍ വേണമെങ്കില്‍ മാറിക്കൊടുക്കുക.
.
സീറ്റ് ബെല്‍റ്റ് ഇടാതെയോ, ഹെല്‍മെറ്റ് ഇടാതെയോ ചുമ്മാ പോകുമ്പോള്‍ രണ്ടോ മുന്നോ വണ്ടിക്കാര്‍ ചുമ്മാ ലൈറ്റ് മിന്നിച്ചു കാണിച്ചാല്‍....
മുന്നില്‍ പോലീസ് ചെക്കിംഗ് ഉണ്ട് എന്നാണര്‍ത്ഥം.
വഴി മാറി പിടിക്കുക, ഹെല്‍മെറ്റ് വെക്കുക.
.
സീറ്റ് ബെല്‍റ്റ് ഇട്ടിട്ടും ഹെല്‍മെറ്റ് വെച്ചിട്ടും ആരെങ്കിലും ലൈറ്റ് അടിച്ചു കാണിച്ചാല്‍, അത് ഏതോ പരിചയക്കാരന്‍ അലവലാതി അഭിവാദ്യം ചെയ്തതാണ്.
ആരാണെന്ന് നോക്കേണ്ട, തിരിച്ചു രണ്ടു ഹോണ്‍ അടിച്ചു അങ്ങോട്ടും ഉപചാരം അറിയിക്കുക.
.
ചുമ്മാ ഏതേലും ബൈക്ക്കാരന്‍ ലൈറ്റും കത്തിച്ചു വരുന്നുണ്ടേല്‍
അത് ബുള്ളറ്റ് ആയിരിക്കും. ജാഡയാണ്.. മൈന്‍ഡ് ചെയ്യേണ്ട.
.
(പൊതുതാല്പര്യപ്രകാരം പ്രസിദ്ധീകരിക്കുന്നത്...)

Knowledge - Malayalam Whatsapp Messages 2015 റോഡ് ബീഹെവിയറല്‍ ചട്ടപ്രകാരം പരിഷ്കരിച്ച പുതിയ ഹെഡ് ലൈറ്റ് സിഗ്നലുകള്‍..
"മുറിച്ചുണ്ടുള്ള" കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ കാണാൻ ഇടയായാൽ അതവർക്കൊരു അനുഗ്രഹമാകും.... അതുവഴി ഈ സ്റ്റാറ്റസ് ഷെയർ ചെയ്ത നിങ്ങളും ഈ ഉദ്യമത്തിൽപങ്കാളികളാകുന്നു..
" സ്മൈല്‍ട്രെയിന്‍ "എന്ന സംഘടന ലോകമെമ്പാടുമായി വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മുച്ചുണ്ട് ശസ്ത്രക്രിയ നടത്തി ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ പുഞ്ചിരിയും ആത്മവിശ്വാസവും വീണ്ടെടുത്തു കഴിഞ്ഞു...
കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല നാല്‍പത് വയസുവരെ പ്രായമുള്ളവര്‍ക്ക് തികച്ചും സൗജന്യമാണ് ഈ സേവനം.....
തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റല്‍ 0471 2579900,
കൊച്ചി സ്പെഷലിസ്റ്റ് ഹോസ്പിറ്റല്‍ 04842397368, 04842397369,
അമൃതഹോസ്പിറ്റല്‍ 04842802028, 04842801234
തൃശൂര്‍ ജുബിലി മിഷന്‍ 0487 2420361,
കോഴിക്കോട് ബേബി മെമ്മോറിയല്‍ 0495 2723272 Ext. 271
എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ 170 കേന്ദ്രങ്ങളില്‍ ഈ സേവനം ലഭ്യമാണ്....
ഓപ്പറേഷന്‍ സ്മൈല്‍ എന്ന കൂട്ടായ്മയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ അവരുടെ സേവനം വ്യാപകമല്ല.
നാല്‍പ്പത്തയ്യായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ശസ്ത്രക്രിയാ ചെലവിനു പുറമെ ആശുപത്രിയിലേക്കുള്ള വണ്ടിക്കൂലിയും മരുന്നിനും താമസത്തിനും ഭക്ഷണത്തിനുമുള്ള പണവും smiletrain വഹിക്കും...
ഈ വിവരം സുഹൃത്തുക്കള്‍ക്ക് കൈമാറുക - ലോകമൊട്ടുക്കും നിറയട്ടെ പുഞ്ചിരിക്കുന്ന മുഖങ്ങള്‍........
[5/1/2015, 8:12 PM] Hameed Marathil: ✅സൂരൃൻ പഠിഞ്ഞാർ
ഉദിക്കുക.
☑ ............... ഈസാ നബിയുട
കാലശേഷം യഹ്ജാജ് എന്ന ആൾ ഈ ലോകം ഭരിക്കും.
🌎ആറു പേർ ഈ ലോകം
ഭരിക്കും.
ആ സമയത്ത്
വീണ്ടും കുഴപ്പങ്ങൾ ഉണ്ടാ
വും.
ഈ ലോകം ഇമാം മഹ്ദി
വരുന്നതിനു മുൻപ് എങ്ങനെ
ആയിരുന്നോ ആ അവഥയി
ലേക്ക് പോവും.
🌌ഒരു 'വലിയ
പെരുന്നാൾ' ദിനത്തില്‍
എല്ലാവരും ഇഷാ നിസ്കാ
രത്തിനു ശേഷം എല്ലാവരും
കിടന്നുറങ്ങി.
🌞പിറ്റേന്ന് സൂര്യൻ ഉദിക്കുന്ന സമയം
സൂര്യനെ കാണാനില്ല.
🌑അന്ന് ലോകം കൂരാ കൂരി
രുട്ട് ആയിരിക്കും.
അന്ന് പ്രകാശം ഉണ്ടാകുന്ന ഒരു
വസ്തുവും പ്രകാശിക്കില്ല.
👓തീ കത്തികാൻ നോക്കിയാൽ
കത്തില്ല.
മുഹമ്മദ് നബി(സ)
പറഞ്ഞു.
"മനുഷ്യൻ വിശന്നു
നിലവിളിക്കുമ്പോൾ . .72
മണിക്കൂർ കഴിയുമ്പോൾ
സൂര്യൻ പടിഞ്ഞാറ് നിന്നും
ഉദിക്കും.
🌞സൂരൃൻ പടിഞ്ഞാറു
ഉദിച്ചു കഴിഞ്ഞാൽ പിന്നെ
അള്ളാഹു പശ്ചാതാപം
സ്വീകരിക്കുന്നതല്ല.
🌗🌘🌑സൂര്യൻ പകുതി വരെ വന്നു
അത് തിരിച്ചു പടിഞ്ഞാറ്
പോകും.
✅🐩ദാബ്ബത്തുൽ അർള്
എന്ന മൃഗം വരുക.
☑ .....അറഫ മൈതാനിയിൽ
ഒരു ഭൂകംബം ഉണ്ടാകും.
ഭൂമിയുടെ അടിയിൽ നിന്നും
ദാബ്ബത്തുൽ അർള് എന്ന
മൃഗം പുറത്തു വരും.
അത് മനുഷൃരോട് സംസാരികും.
അതിൻറ രൂപം.
തല
🐂കാളയുടെ തലപോലെ.
കണ്ണ്
🐖പന്നിയുടെ പോലെ.
ചെവി
ആനയുടേതുപോലെ.
മുതുക്
🐪ഒട്ടകപക്ഷിയുടെ പോലെ.
നെഞ്ച് സിംഹത്തിൻറതുപോലെ...!
നിറം
🐆പുള്ളിപുലിയുടേത് പോലെ.
അരകെട്ട്
🐈പൂച്ചയുടേത് പോലെ.
വാൽ
🐐ആടിൻറ വാൽ പോലെയും.
നട്ടല്ല്
കഴുതയുടേത് പോലെയും
രണ്ട് സന്ധികൾ തമ്മിൽ 12 അടി നീളം ഉള്ള ഒരു മൃഗമാണിത്.
〰അതിന്റെ വലതു കയ്യില്‍
മൂസാ നബിയുടെ (മോശ)
വടിയും.
ഇടതു കയ്യില്‍ സുലൈമാൻ നബിയുടെ (സോളമൻ) മോതിരവും ഉണ്ട് .
🌏ആ ജീവി ഭൂമിയില്‍ മുഴുവൻ
ചുറ്റി നടകും.
🌝സത്യവിശ്വാസിയുടെ മുഖത്ത് വടി
കൊണ്ടു തടവും.
അപ്പോൾ അവരുടെ മുഖം പ്രകാശിക്കും
🌚അല്ലാത്തവരെ കാണുമ്പോൾ മോതിരം കൊണ്ട് തടവും.
അപ്പോള്‍ അവരുടെ മുഖം
കറുത്ത് പോവും.
🌝🌚അങ്ങനെ മനുഷ്യരെ രണ്ടു വിഭാഗം ആകി മാറ്റും.
✅കഅബ പൊളിക്കപെടും.
. . . . . .
. . . . .60000 ആളുകള്‍
കഅബ മുതല്‍ ജിദ്ദ കടൽ
ഇടുക് വരെ നീണ്ടു നിൽകും.
📍ഓരോ കല്ലും ഇളകി വരി
വരിയായി നിൽകുന്ന അവര്‍ ജിദ്ദ കടലിടുക്കിലേക്ക് എറി
യും.
📍കഅബയുടെ മുകളിൽ
കയറി ആദ്യത്തെ കല്ല്
ഇളകുന്ന ആൾ പൊക്കം
കുറഞ്ഞ ഒരു കുള്ളൻ ആ
യിരിക്കും.
അവന്റെ കാലിന്റെ ഉപ്പുറ്റി മുൻപോട്ടും
വിരലുകള്‍ പിറകോട്ടും
ആയിരിക്കുമെന്ന് മുത്തു
നബി(സ) പറഞ്ഞു.
📍കഅബ പൊളിച്ചാൽ പിന്നെ നിസ്കാരമില്ല. 💭അവസാനം
പരസ്പരം കാണാൻ പറ്റാ
ത്ത ഒരു കറുത്ത പുക ഈ
🌎ലോകം വന്നു പൊതിയും.
⛅ആകാശം തെളിയുമ്പോഴേക്കും
സത്യവിശ്വാസികളുടെ
ജീവൻ പോയിരിക്കും.
📍ഒരു വെള്ളിയാഴ്ച അള്ളാഹു
ഇസ്റാഫീൽ(അ) (മാലാഖ)
യോട് സൂർ എന്ന കാഹളത്തിൽ ഊതാൻ പറയും.
ആദ്യ ഊത്തിൽ ഈ ലോകം തകർന്നു തരിപ്പടമാവും.
ഒരു വെള്ളിയാഴ്ച്ചയാണ്
ലോകം അവസാനിക്കുക.
(ജീവിതത്തിൽ ഒരിക്കല്‍
പോലും കള്ളംപറയാത്ത
കരളിന്റെ കഷ്ണമായ മുത്തു
മുഹമ്മദ് മുസ്തഫാ തങ്ങൾകേ ഇങ്ങനെ പ്രവചിക്കാൻ
കഴിയൂ..
"അള്ളാഹുവിൻറ ഹബീബായ
റസൂലേ.... അങ്ങയുടെ
മേൽ സലാത്തും സലാമും
സദാസമയം വർഷിക്കട്ടെ..
✔വായിച്ചു കഴിഞ്ഞാൽ
ഷെയർ ചെയ്യാന്‍ മറക്കരുത്.
ഒരു നഷ്ടവും വരില്ല.
✔ഇതിൽ വല്ല അപാകതകളും വന്നിട്ടുണ്ട് എങ്കിൽ
എനിക്ക് പൊറുത്തു തരണേ അള്ളാ....
മുസ്ലിം സമൂഹംഒന്നിക്കുക സംഘടനയുടെ പേരിൽ കലഹം നിർത്താൻ സമയമായി
✅വാട്സ് അപ്പ് ഗ്രൂപ്പ്✅
〰〰〰 〰〰〰〰〰

കഴിയുമെങ്കിൽ ഇത് ഷെയർ ചെയ്യുക.......... Religious Whatsapp Message
_____________________________________________________________
പെട്രോൾ വില 50 പൈസ കുറച്ച് ലിറ്ററിന്- 2564' രൂപയായി.
സരിതയെ മുഖ്യമന്ത്രി സ്ഥാനാർഥി ആക്കുമെന്ന് കോണ്ഗ്രസ് x - ഗ്രൂപ്പ്. പിന്തുണയുമായി കോണ്ഗ്രസ് Q,Y, R, O, S ഗ്രൂപ്പുകൾ.
മഴവെള്ളം ശേഖരിച്ചതിനു വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളം ശേഖരിക്കാനും വിപണനം ചെയ്യുവാനുമുള്ള സ്വകാര്യ കമ്പനിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.
ഗോവിന്ദചാമിയെ കൊളസ്ട്രോൾ കൂടി തലകറങ്ങി വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു.
📰 മനോരമ 'ചൊവ്വ ' എഡിഷൻ പുറത്തിറക്കി.
ഫ്രിഡ്ജും, വാഷിംഗ് മെഷീനും, എ സി യുമുള്ള മൊബൈൽ ഫോണ്‍ 'സാംസങ്ങ്' വിപണിയിൽ ഇറക്കി.
ചൊവ്വയിലെ ആദ്യത്തെ മെട്രോ റെയില്‍വേ ജനങ്ങൾക്കായി തുറന്നു കൊടുത്തു ..... അതേസമയം കൊച്ചി മെട്രോ നിർമ്മാണം തൊഴിലാളി സമരം മൂലം വീണ്ടും നിർത്തി വെച്ചു ....!
😎 മമ്മൂട്ടി നായകനായ ചിത്രം 'ക്യാമ്പസ്' ഈ ഓണത്തിന്. ... ന(സിയ - ഫഹദ് ദമ്പതിമാരുടെ മകൾ മമ്മൂട്ടിയുടെ അടുത്ത സിനിമയിലെ നായികയാകുന്നു.
ച(ന്ദനിലേക്ക് പോയ K S R T C മറിഞ്ഞു..മലയാളികൾ ചാടി രക്ഷപ്പെട്ടു.
👤 മറ്റുള്ള ആളുകളെ കാണുമ്പോൾ മുഖത്തേക്ക് നോക്കുകയും,
ചെറുതായി പുഞ്ചിരിക്കുകയും ചെയ്യുന്ന ഒരു അസാധാരാണ 'മനുഷ്യനെ' കണ്ടെത്തി.
🇮🇳 ഇന്ത്യയുടെ നൂറാം - സ്വതന്ത്രദിനത്തോടനുബന്ധിച്ച് കൈരളി ചാനലില്‍ വൈകിട്ട് 5' ന് സൂപ്പർ ഹിറ്റ് മൂവി 'വല്ല്യേട്ടൻ...
👬👬 ചൊവ്വയിലേക്കെന്ന് പറഞ്ഞ് ചന്ദ്രനിലേക്ക് ആളെ കയറ്റി വിടുന്ന നാലംഗ സംഘം പിടിയിൽ.

'20 വർഷങ്ങൾക്കു ശേഷമുള്ള പത്രങ്ങളിലെ പ്രധാന വാർത്തകൾ'....
കലാപം തുടരുന്ന യെമനിലും,പ്രകൃതി ദുരന്തം തകർത്തെറിഞ്ഞ നേപ്പാളിലും ഇന്ത്യയെപ്പോലെ ഒരു രാജ്യം ഇത്രകണ്ട് വിയർപ്പൊഴിക്കിയിട്ടില്ല.സ്വന്തം രാജ്യക്കാരെപ്പോലെ തന്നെ മറ്റുള്ളവരെയും രക്ഷിക്കാൻ ഇന്ത്യ കാണിച്ച ഉൽസാഹം ലോകം വാഴ് ത്തുകയാണ്.
യെമനിലെ കലാപക്കാഴ്ചകളും, രക്ഷാപ്രവർത്തനവും നേരിട്ട് കണ്ട വ്യക്തി എന്ന നിലയിൽ ഇന്ത്യയുടെ, പ്രത്യേകിച്ച് വിദേശകാര്യമന്ത്രാലത്തിന്റ ഓരോ പ്രവർത്തനങ്ങളെയും അഭിനന്ദിക്കുക മാത്രമെ എന്നെപ്പോലെ ഒരാൾക്ക് കഴിയുകയുള്ളു.സനയിൽ നിന്ന് വിമാനം കിട്ടാൻ കഴിയാതെ വിഷമിച്ച അമേരിക്കക്കാരെയും,ലണ്ടൻകാരെയും,ഓസ്ട്രേലിയക്കാരെയും എയർ ഇന്ത്യയുടെ മുൻ സീറ്റിൽ ഇടം കൊടുത്ത് ഇന്ത്യയെന്ന മഹാരാജ്യം സുരക്ഷിത സ്ഥലങ്ങളിലെത്തിച്ചു.കുടിക്കാൻ വെള്ളവും കഴിക്കാൻ ഭക്ഷണവും നൽകി.
യെമനിൽ നിന്നും രക്ഷപെട്ട് ജിബൂത്തിയെന്ന ആഫ്രിക്കൻ രാജ്യത്തെത്തിച്ച മലയാളികൾ കൊച്ചിയിലേക്ക് അടിയന്തര വിമാനം പറത്തണമെന്നാവശ്യപ്പെട്ട് ഒച്ചയുണ്ടാക്കി,
കേന്ദ്രമന്ത്രിയോടും,അംബാസഡറോടും തട്ടിക്കയറുന്നത് ഞാൻ നേരിട്ട് കണ്ടിരുന്നു.ഒരു ദിവസം ജിബൂത്തിയിലെ കപ്പലിൽ വിശ്രമിക്കാൻ പറഞ്ഞപ്പോൾ പറ്റില്ലെന്ന് പറഞ്ഞ് വാചകകസർത്ത് നടത്താൻ മലയാളികളായിരുന്നു മുന്പന്തിയിൽ.
അവിടെ ഒരു വടക്കേ ഇന്ത്യാക്കാരനും മുറുമുറുക്കുന്നത് ഞാൻ കണ്ടില്ല.
ജിബൂത്തിയിലുണ്ടായിരുന്ന വിമാനങ്ങൾക്ക് വീണ്ടും സനയിലേക്ക് പറക്കണം കാരണം അവിടെ അപ്പോഴും സുരക്ഷിത രാജ്യം സ്വപ്നം കണ്ട് കുട്ടികളടക്കമുള്ളവർ കാത്തിരിക്കുകയാണ്.
വിമാനങ്ങൾ അതിവേഗം കൊച്ചിയിലേക്ക് പറത്തിയാൽ ഇവരുടെ രക്ഷ അസാധ്യമാകും.
ഇതൊക്കെ അറിയാമായിരുന്ന മലയാളികൾ തന്നെയാണ് വീട്ടുപടിക്കൽ വേഗമെത്താൻ മുറവിളി കൂട്ടയത്.
യെമനിലെ സ്ഥിതിയിൽ നിന്നും വളരെ മോശമായിരുന്നു നേപ്പാളിലെ അവസ്ഥ മിനിട്ടുകൾ കൊണ്ട് ഭൂമി വിണ്ടുകീറി,കെട്ടിടങ്ങൾ നിലംപൊത്തി അങ്ങനെയുള്ള ഒരു സ്ഥലത്ത് നിന്നും എത്രയും പെട്ടെന്ന് ആളുകളെ രക്ഷിക്കുക എന്നത് മാത്രമാണ് ദൌത്യസംഘത്തിന്റെ പ്രഥമ ജോലി.
ഉല്ലസിക്കാൻ പോയ മലയാളികളെ വിമാനമാർഗം രക്ഷപെടുത്തി ദില്ലയിലെത്തിച്ചപ്പോൾ ചാനൽ മൈക്കുകൾക്ക് മുന്നിൽ രക്ഷാപ്രവർത്തനത്തെ വിലകുറച്ച് കാണിച്ച വിരുതൻമാരിൽ മുന്പന്തിയിൽ മലയാളികൾ തന്നെയായിരുന്നു.
എംബസിയുടെ ഇടപെടൽ മോശമായിരുന്നത്രേ...ഒരു മലയാളികയുടെ ആരോപണം എന്റെ ചാനലിൽ തന്നെയാണ് ഞാൻ കണ്ടത്.
എംബസി ഉദ്യോഗസ്ഥന്റെ മകൾ കെട്ടിടത്തിന്റ അടിയിൽ പെട്ട് മരിച്ചുവെന്ന വാർത്ത ദുബായിലിരുന്ന് ടിവിയിലാണ് ഞാൻ കണ്ടത്.ഈ മാനസികാവസ്ഥയിൽ എത്ര ഭംഗിയായാണ് അവർ അധ്വാനിച്ചത്?
പ്രകൃതി ദുരന്തത്തിനിടയിൽ ഇതിൽകൂടുതൽ രക്ഷ എങ്ങനെ ഒരുക്കാനാണ്?
അതൊന്നും മനസ്സിലാക്കാതെ സ്വാർത്ഥമായ അഭിപ്രായപ്രകടനങ്ങളിലൂടെ നാം നമ്മെ തന്നെയാണ് പരിഹാസ്യരാക്കുന്നത്.
യെമനിൽ ഇന്ത്യ നടത്തിയ രക്ഷാപ്രവർത്തനങ്ങളെ വാഷിംഗ്ടൺ പോസ്റ്റ് അടക്കമുള്ള പത്രങ്ങൾ വാനോളം പുകഴ്ത്തി.
ബിജെപി ഭരിക്കുന്ന ഇന്ത്യയായതുകൊണ്ടല്ല ഞാനിതൊക്കെ എഴുതുന്നത്.ഞാനൊരു ബിജെപി പ്രവർത്തകനോ അനുഭാവിയോ അല്ല.
പക്ഷേ നല്ലത് ചെയ്യുന്പോൾ കൊഞ്ഞനം കുത്തുന്ന ചില മലയാളികൾ നല്ലത് പറയാൻ കൂടി പഠിക്കണം.അത് ഇന്നത്തെ കാലത്തെ അനിവാര്യതയാണ്.

Politics - Whatsapp Malayalam Messages
